✍🏻 സന്ദീപ് എം സോമൻ
സിംഗപ്പൂർ : സിംഗപ്പൂരിലെ പൂരത്തിന് എഴുന്നള്ളിക്കാന്‍ രണ്ട് ആനകൾ അണിനിരക്കും. എഴുന്നള്ളിക്കുന്നത് തടികൊണ്ട് നിര്‍മിച്ച രണ്ട് കൃത്രിമ ആന എന്നുമാത്രം. പത്തര അടി ഉയരമുള്ള ചലിക്കുന്ന ആനകളെ കഷണങ്ങളാക്കിയാണ് സിംഗപ്പൂരിലേക്ക് കൊണ്ടുവരുന്നത്. സിംഗപ്പൂരില്‍ എത്തിയ ശേഷം ആനക്കഷണങ്ങള്ൾ കൂട്ടിയോചിപ്പിക്കും. തുമ്പിക്കൈ ഉയര്ർത്തി ചെവികള്‍ ആട്ടിക്കൊണ്ടു. മസ്തകമുയര്‍ത്തി നില്‍ക്കുന്നത് കണ്ടാല്‍ അസൽ ഒരു കൊമ്പനാണെന്നുപറയും. നാനൂറു കിലോയാണ് തൂക്കവും പത്തരയടി ഉസരവുമുള്ള ഈ ആനകളെ വിവിധ ഭാഗങ്ങളാക്കി കണ്ടെയ്നറിലാണ് സിംഗപ്പൂരിലേക്ക് കൊണ്ടുവരുന്നത്. സിംഗപ്പൂരിലെ പൂരത്തിന് എഴുന്നള്ളിക്കുകയാണ് ഉദ്ദേശ്യം. മൂന്നു മാസം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇത് നിർമ്മിച്ചത്. ശില്‍പ്പികളായ പ്രശാന്തും കൂട്ടരും സിംഗപ്പൂരിലെ പൂരത്തിനായി ആനയ്ക്കൊപ്പം സിംഗപ്പൂരിലേക്ക് വരുന്നുണ്ട്. മേയ് 28നാണ് പൂരം. ഇതോടെ ഇവർ ആകെ 9 യന്ത്ര ആനകളെ നിര്‍മിച്ചു. ദുബായ്, രാജസ്ഥാൻ, പുതുക്കോട്ട എന്നിവിടങ്ങളിലേയ്ക്കെല്ലാം ചലിക്കുന്ന ആനകളെ നിർമിച്ചിട്ടുണ്ട്. 4 പേർക്ക് ആനപ്പുറത്ത് സുഖമായി ഇരിക്കാം. കോലവും ആലവട്ടവും വെഞ്ചാമരവും എല്ലാമായി പൂരവും നടത്താം. മോട്ടോർ ഉപയോഗിച്ചാണ് അവയവങ്ങൾ ചലിക്കുന്നത്. ചെവി, കണ്ണ്, വായ്, വാൽ, തുമ്പിക്കൈ എന്നിവയെല്ലാം ചലിക്കും. കണ്ണുകളും അനങ്ങും. തല തിരിക്കും, തുമ്പിക്കയ്യിലൂടെ വെള്ളം ചീറ്റും. ഭാരക്കൂടുതലുള്ള ആനയെ മറ്റൊരിടത്തേയ്ക്കു നീക്കാനായി കാലുകളിൽ ചക്രങ്ങൾ ഘടിപ്പിച്ചു റോഡിലൂടെ എഴുന്നള്ളിക്കാം.