കോൺഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന സിപിഎമ്മിന് ഉണ്ടായിരുന്ന സീറ്റ് പോലും നഷ്ടം: രമേശ് ചെന്നിത്തല

ആലപ്പുഴ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വിജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തിലെ തോൽവി ആയുധമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന പാർട്ടിയാണ് സിപിഎം. ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് പോലും കർണാടകത്തിൽ സിപിഎമ്മിന് നഷ്ടപ്പെട്ടു. കോൺഗ്രസിന്റേത് ചരിത്ര വിജയമാണ്. 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ആവേശമാണ് കർണാടക ഫലം.

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ജയം കോണ്ഗ്രസിന്റെ നേട്ടമാണ്. മോദിയെ നേരിടാൻ കോൺഗ്രസ് ഉണ്ടെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിച്ച് നിർത്താനുള്ള ജയമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അദ്ദേഹം വിമർശിച്ചു. എം വി ഗോവിന്ദന് ബിജെപിയുമായി അന്തർധാരയുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
Previous Post Next Post