വീട്ടിലിരുന്ന യുവതിയുടെ ഇരുചക്ര വാഹനത്തിന് പിഴയിട്ട് ട്രാഫിക് പോലീസ് : അതും ഹെല്‍മിറ്റില്ലാതെ യുവാവ് വണ്ടിയോടിച്ച ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിന്റെ പേരില്‍


മാവേലിക്കര പല്ലാരിമംഗലം പെരുമ്പനത്ത് വീട്ടില്‍ പത്മജാദേവിയുടെ വാഹനത്തിനാണ് നിയമലംഘനത്തിന് പിഴയിട്ടത്. 500 രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് പത്മജയുടെ ഫോണിലേക്ക് സന്ദേശം അയയ്ക്കുകയായിരുന്നു. കായംകുളം- തിരുവല്ല റൂട്ടില്‍ ഹെല്‍മറ്റില്ലാതെ മെയ് 8ന് യാത്രചെയ്തു എന്നതാണ് കുറ്റമായി രേഖപ്പെടുത്തിയിരുന്നത്. വാഹനത്തിന്റെ ചിത്രവും അയച്ചു കൊടുത്തു.

മില്‍മ ജീവനക്കാരിയായ പത്മജ ദിവസവും മാവേലിക്കരയില്‍നിന്ന് ഹരിപ്പാട് വരെ സ്‌ക്കൂട്ടറിലാണ് പോകുന്നത്. അവിടെ ബന്ധുവീട്ടില്‍ വാഹനം വെച്ചശേഷം ബസ്സിലാണ് ഓഫീസിലേക്ക് പോകുകയാണ് പതിവ്. നിയമലംഘനം നടന്നു എന്നു പറയുന്ന സമയത്ത് സ്‌ക്കൂട്ടര്‍ ഹരിപ്പാട്ടെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ട്രാഫിക് പോലീസ് അയച്ചുകൊടുത്ത ഫോട്ടോയില്‍ പാന്റ് ഇട്ട യുവാവ് ഹെല്‍മന്റില്ലാതെ സ്‌ക്കൂട്ടറില്‍ പോകുന്ന ചിത്രമാണ് ഉള്ളത്. പിഴയ്ക്ക് ആധാരമായ ചിത്രത്തില്‍ മറ്റോരു നിറത്തിലുള്ള മറ്റൊരു വാഹനമാണ് ഉണ്ടായിരുന്നത്. ചിത്രത്തിലെ ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരും വ്യക്തമല്ല.

കായംകുളം- തിരുവല്ല റൂട്ടില്‍ സ്‌കൂട്ടറില്‍ പോയിട്ടേ ഇല്ല. എന്നിട്ടും തനിക്ക് പിഴ ചുമത്തിയത് എന്തുകൊണ്ട് എന്നു മനസ്സിലാകുന്നില്ലന്ന് പത്മജാദേവി പറഞ്ഞു.

തെറ്റായ ചെല്ലാന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം പോലീസ് സ്‌റ്റേഷനെ സമീപിച്ചിരിക്കുകയാണ് പത്മജ
Previous Post Next Post