കോട്ടയം : പാമ്പാടിയിൽ വൃദ്ധയുടെ സ്വർണ്ണം കബളിപ്പിച്ചു തട്ടിയെടുത്ത കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലന്തൂർ പ്രക്കാനനം ഭാഗത്ത് പൗവക്കര കിഴക്കേതിൽ വീട്ടിൽ നിര്‍മല രാജേന്ദ്രൻ (48) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹോം നേഴ്സായി ജോലി ചെയ്തിരുന്ന മീനടം ഭാഗത്തെ വീട്ടിലെ പ്രായമായ സ്ത്രീയുടെ കയ്യിൽ കിടന്നിരുന്ന ഒരു പവൻ വീതമുള്ള രണ്ട് സ്വർണവളകൾ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. വൃദ്ധയുടെ കൈയിൽ കിടന്നിരുന്ന വള കഴുകി വൃത്തിയാക്കി തരാമെന്ന വ്യാജേനെ ഊരി വാങ്ങുകയും, തുടർന്ന് അതേ തൂക്കത്തിലുള്ള വ്യാജ സ്വർണ്ണ വളകൾ കയ്യിലിട്ട് നൽകുകയും ചെയ്തു. തുടർന്ന് യുവതി വീട്ടിൽ നിന്നും നാട്ടിലേക്ക് അവധിക്ക് പോവുകയും ചെയ്തു. ഇവര്‍ തിരികെ വരാഞ്ഞതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ അമ്മയുടെ വളകൾ പരിശോധിച്ചപ്പോഴാണ്, ഇത് മുക്കുപ ണ്ടമാണെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ ഡി, എസ്.ഐ ലെബിമോൻ കെ.എസ്, ശ്രീരംഗൻ, സി.പി.ഓ മാരായ മഹേഷ്, സിന്ധു മോൾ വി.പി, രമ, എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മീനടത്ത് വൃദ്ധയായ സ്ത്രീയുടെ സ്വർണ്ണം കവർന്ന കേസിൽ യുവതിയെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു ,പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ ഡി, എസ്.ഐ ലെബിമോൻ എന്നിവരുടെ നേതൃത്തത്തിൽ ഉള്ള സംഘമാണ് വിദഗ്ദമായി പ്രതിയെ പിടികൂടിയത്
ജോവാൻ മധുമല
0