ശ്രീ പ്രിയക്ക് കൈത്താങ്ങായി പാമ്പാടിക്കാരൻ പ്രവാസി ന്യൂസ് കൂട്ടായ്മ

 പാമ്പാടി : പാമ്പാടി ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ വല്യപാറക്കൽ വീട്ടിൽ ഷൈജുവിൻ്റെ മകൾ ശ്രീപ്രിയ, ലീംഫോമ എന്ന ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിലാണ്.

 R C C യിൽ നിലവിൽ ചികിത്സക്കായി ഭീമമായ തുക നിലവിൽ ചിലവായി. 1 ലക്ഷം രൂപക്ക് മുകളിൽ വരുന്ന 10 കുത്തിവെപ്പ് എടുത്താൽ ഈ പെൺകുട്ടിക്ക് സാധാരണ ജീവിതത്തിലേക്ക്  മടങ്ങാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.

ആലാമ്പള്ളി കവലയിൽ  ഓട്ടോറിക്ഷ തൊഴിലാളിയായി ഉപജീവനം നടത്തുന്ന ഷൈജുവിന് ഇത്രയും തുക സമാഹരിക്കാൻ സാധ്യമല്ല.

 ഈ വേളയിൽ ഓൺലൈൻ വാർത്താ  രംഗത്ത് കഴിഞ്ഞ മൂന്ന് വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന പാമ്പാടിക്കാരൻ ന്യൂസിൻ്റെ 'പ്രവാസി പാമ്പാടിക്കാരൻ' എന്ന കൂട്ടായ്മ ചികിത്സക്ക് ആവശ്യമായ തുക പ്രവാസികളിൽ നിന്നും ആകാവുന്ന തരത്തിൽ സമാഹരിക്കുന്നു.

ഈ പ്രവാസി കൂട്ടായ്മയിലുള്ള അംഗങ്ങളുടെ  നേതൃത്വത്തിലാണ് സാമ്പത്തിക സമാഹരണം ആരംഭിച്ചിട്ടുള്ളത്.

വിവിധ രാജ്യങ്ങളിലായുള്ള പാമ്പാടിക്കാരൻ ന്യൂസിൻ്റെ വായനക്കാർ ഈ സംരംഭത്തിൽ കൈകോർത്ത് തുടങ്ങിയിട്ടുണ്ട്.

 ഇതിനോടകം തന്നെ ചികിത്സാ സഹായത്തിന് ലഭിക്കുന്ന മികച്ച പ്രതികരണം പ്രതീക്ഷ നൽകുന്നതാണ്.  
 പാമ്പാടിയിലും ജനകീയ സമതി രൂപികരിച്ച് ചികിത്സാ സഹായനിധി സമാഹരിക്കുന്നുണ്ട്.

 _അണ്ണാറക്കണ്ണനും തന്നാലായതെന്ന..._ പഴമൊഴി പോലെ ഈ സംരംഭത്തിലേക്ക് ഓരോ പ്രവാസി സഹോദരങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

✈️✈️✈️✈️✈️✈️✈️✈️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നാട്ടിലെ വാർത്തകൾക്കൊപ്പം വിദേശ വാർത്തകൾ വാട്ട്സ് ആപ്പിൽ  അറിയാൻ  പ്രവാസികൾക്കായി മാത്രമുള്ള ഗ്രൂപ്പ്
⚠️ പ്രവാസികൾ അല്ലാത്തവർ ദയവായി Join ചെയ്യരുത് 
https://chat.whatsapp.com/C75ZEVvbj8eKU3iO0RSket

NB : ഈ ലിങ്കിൽ കയറി Join ചെയ്യാൻ സാധിക്കാത്ത പക്ഷം 9447601914 ൽ ഒരു സന്ദേശം വാട്ട്സ് ആപ്പിൽ  അയക്കൂ ( ജോവാൻ മധുമല ) 

🌍 കേരളത്തിലുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ Join ചെയ്യാൻ +91 9447601914 എന്ന നമ്പരിൽ ഒരു Hai സന്ദേശം അയക്കൂ .
 ഇന്ത്യക്ക് വെളിയിലെ പാമ്പാടിക്കാരൻ ന്യൂസ് ബ്യൂറോ നമ്പരുകൾ
 👇
✍️ബ്യൂറോസ് 
📌സിംഗപ്പൂർ+65 9850 3936
📌 കുവൈറ്റ് +965 503 77878
📌 യു .കെ+44 7767 955287

Previous Post Next Post