ഇന്ത്യന്‍ വംശജന്‍ ബ്രിട്ടനില്‍ മേയര്‍



ലണ്ടന്‍: വടക്കന്‍ ഇംഗ്ളണ്ടിലെ ലങ്കാഷെയര്‍ കൗണ്ടിയിലുള്ള പ്രെസ്ററണ്‍ നഗരത്തിന്റെ മേയറായി യാക്കൂബ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജന്‍ ചുമതലയേറ്റു.

ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ ജനിച്ച യാക്കൂബ് പട്ടേല്‍, 1976ല്‍ ബറോഡ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടിയ ശേഷം യു.കെയിലേക്ക് കുടിയേറുകയായിരുന്നു. 1995ല്‍ നഗരത്തിലെ അവെന്‍ഹാം വാര്‍ഡിലേക്കുള്ള ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പ്രെസ്ററണ്‍ സിറ്റി കൗണ്‍സിലിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം കൗണ്‍സിലറായിരുന്നു അദ്ദേഹം.

കഴിഞ്ഞ മേയ് മുതല്‍ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. പ്രെസ്ററണ്‍ ജമിയ മസ്ജിദിന്റെയും പ്രെസ്ററണ്‍ മുസ്ലിം ബറിയല്‍ സൊസൈറ്റിയുടെയും കോഓപ്റ്റഡ് അംഗമായി യാക്കൂബ് പട്ടേല്‍ പ്രവര്‍ത്തിച്ചുവരുന്നു.
Previous Post Next Post