പാമ്പാടിയിലെ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ പ്രതി സാമിൻ്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു പ്രതിക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെ ഉള്ള വകുപ്പുകൾ


✍🏻 ജോവാൻ മധുമല 
പാമ്പാടി : പാമ്പാടിയിലെ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ പ്രതി സാമിൻ്റെ തെളിവെടുത്ത് പുരോഗമിക്കുന്നു പ്രതിക്കെതിരെ കൊല ശ്രമം ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി മെയ്  15 ആം തീയതി രാത്രിയിൽ സാമിൻ്റെ ഭാര്യ പാമ്പാടി പോലീസ് സ്റ്റേഷനിലേയ്ക്ക് ഫോൺ വിളിച്ച് തൻ്റെ ഭർത്താവ് ഉപദ്രവിക്കുന്നു എന്നും
ഉടൻ നടപടി ഉണ്ടാകണമെന്നും പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ
അദ്ധേഹത്തിൻ്റെ വീട്ടിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥനായ.  ജിബിൻ ലോബോയുടെ മൂക്കിന് ഇടിച്ച് പരുക്കേൽപ്പിച്ച ശേഷം സാം ഓടി രക്ഷപെട്ടത് ,  ജിബിൻ ലോബോയിക്ക് മൂക്കിന് ഗുരുതര പരുക്കേറ്റിരുന്നു മർദ്ദനത്തിൽ  മൂക്കിൻ്റെ പാലം തകർന്ന ജിബിൻ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയനായി ഇപ്പോൾ വിശ്രമത്തിലാണ്  ,കുറ്റകരമായ നരഹത്യ , ,സർക്കാർ ഉദ്യേഗസ്ഥനെ അക്രമിക്കുക തുടങ്ങിയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് 294 / B ,333 ,308 ,325 തുടങ്ങിയ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്
പ്രതി ഇതിനും മുമ്പും ക്രിമിനൽ സ്വഭാവം ഉള്ള നിരവധി കേസുകളിൽ ഉൾപ്പെട്ടതായി പാമ്പാടി പോലീസ് പറഞ്ഞു
SHO സുവർണ്ണകുമാർ ,S I ലെബി മോൻ തുടങ്ങിയവരുടെ നേതൃത്തത്തിൽ തെളിവെടുപ്പ് സാമിൻ്റെ 8 ആം മൈലിലെ വീട്ടിൽ പുരോഗമിക്കുകയാണ് തെളിവെടുപ്പ് പൂർത്തിയാകുന്ന മുറക്ക് പ്രതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും
,
Previous Post Next Post