വയനാട് : ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വൈത്തിരി അമ്പലപടിക്ക് സമീപം മേപ്പാടി സ്വദേശിയായ ജംഷീറും കുടുംബവും സഞ്ചരിച്ച നിസാൻ കാറിനാണ് തീപിടിച്ചത്. മണ്ണാർക്കാട് നിന്നും മേപ്പാടിക്ക് പോകുന്നതിനിടെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. യാത്രക്കാർക്ക് പരിക്കൊന്നുമില്ല. കാർ ഓടുന്നതിനിടെ ക്ലച്ച് കിട്ടാതെ വന്നപ്പോൾ ബോണറ്റ് തുറന്ന് നോക്കിയ സമയത്താണ് പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തന്നെ തീയാളി പടർന്നു. ഫയർഫോഴ്സ് എത്തി തീയണച്ചു. കാർ പൂർണമായി കത്തി നശിച്ചു. തീ പിടിക്കാൻ ഉണ്ടായ കാരണം വ്യക്തമല്ല.