ലഹരിയുമായി സ്കൂൾ സെക്യൂരിറ്റി അറസ്റ്റിൽ,,പരിശോധനയിൽ നാല് ഗ്രാം ഹെറോയിനും 1.4 കിലോ കഞ്ചാവും കണ്ടെത്തി


കൊച്ചി: എറണാകുളം കളമശേരിയിൽ രാസ ലഹരിയുമായി സ്കൂൾ സെക്യൂരിറ്റിയടക്കം മൂന്ന് പേർ അറസ്റ്റിൽ. കളമശ്ശേരിയിലെ സ്കൂളിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന വെസ്റ്റ് പശ്ചിമബംഗാൾ സ്വദേശി പരുമൾ സിൻഹയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ മുറിയിൽ നടത്തിയ പരിശോധനയിൽ നാല് ഗ്രാം ഹെറോയിനും 1.4 കിലോ കഞ്ചാവും കണ്ടെത്തി. 35 ഗ്രാം എം.ഡി. എം. എ യുമായി രണ്ട് പേരെയും പിടികൂടി. ആലുവ സ്വദേശികളായ നാസിഫ് നാസർ , അബുതാഹിർ എന്നിവരാണ് പിടിയിലായത്. വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവരെമെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم