നാഗർകോവിൽ ; അരിക്കൊമ്പന്‍ കന്യാ കുമാരി വന്യജീവി സങ്കേ തത്തിലേക്ക് കടന്നതാ യി വിവരം. ഇന്നലെ രാത്രി 15 കിലോമീറ്ററോ ളം സഞ്ചരിച്ചാണ് അരി ക്കൊമ്പൻ കന്യാകുമാ രി വനാതിർത്തിയിലേ ക്ക് കടന്നത്.
അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നലുകൾ ലഭിച്ചതാ യി തമിഴ്നാട് വനംവകു പ്പ് വ്യക്തമാക്കി. സിഗ്നൽ ലഭിച്ചതിനെ തുടർന്ന് കന്യാകുമാരി വനാതിർത്തിയിൽ നിരീ ക്ഷണം ശക്തമാക്കി.
അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നാണ് പുറത്തുവ രുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ചൊവ്വാഴ്ച യാണ് അപ്പര്‍ കോത യാര്‍ മുത്തുകുഴി വന മേഖലയില്‍ തമിഴ്‌നാട് അരിക്കൊമ്പനെ തുറന്നു വിട്ടത്. കോതയാര്‍ ഡാമിനു സമീപത്തു തന്നെയാ യിരുന്നു ആദ്യ ദിവസ ങ്ങളിൽ നിലയുറപ്പിച്ചി രുന്നത്.
ഇന്നലെ 15 കിലോമീറ്റർ ദൂരം സഞ്ചരിച്ചതോടെ യാണ് അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാ ണെന്ന് വിലയിരുത്തു ന്നത്.
15 പേർ അടങ്ങുന്ന സംഘം മൂന്ന് ഷിഫ്റ്റുകളായി കോതയാർ വനാതിർത്തിയിൽ നിരീക്ഷണം നടത്തുന്നതായി കന്യാകുമാരി ഡി.എഫ്.ഒ. ഇളയരാജ അറിയിച്ചു.