✍🏻 ജോവാൻ മധുമല
1933ൽ റെസോ സെറെസ്സ് (Rezső Seress) എന്ന പിയാനിസ്റ്റും കമ്പോസറും ആയ സംഗീതജ്ഞന്‍ ചിട്ടപ്പെടുത്തിയ ആ ഗാനം നിരവധി ആളുകളുടെ ആത്മഹത്യക്ക് വഴിവെച്ച ഗാനമാണ് ഗ്ളൂമി സൺഡേ യൂറ്റുബിൽ ഈ ഗാനം കേൾക്കാം യൂറ്റ്യൂബിലും വീഡിയോ കാണുന്നതിന് മുന്നറിയിപ്പ് നൽകിയാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്
ആ കാലഘട്ടത്തിൽ യൂറോപ്പിനെയും, ഹങ്കറിയെയും ,അമേരിക്കയെയും പിടിച്ചുകുലുക്കിയ ഗാനമാണ് ഇത് ,,കൊളംബിയ റൊക്കോഡ് ആണ് ഈ ഗാനം ഗ്രാമഫോൺ റൊക്കോഡ് ആയി പുറത്തിറക്കിയത് ജർമ്മനിയിൽ നാസികൾ അധികാര കസേരയിൽ വന്ന കാലത്താണ് ഈ ഗാനം ശ്രദ്ധേമയായത് നാസികൾ ആ സമയത്ത് യൂറോപ്പ് പിടിച്ചെടുക്കുന്നതിനുള്ള തീവ്ര ശ്രമത്തിലും ആയിരുന്നു
ഈ ഗാനത്തിൻ്റെ കുപ്രസിദ്ധി കാരണം നിരവധി പേർ ഇത് വീണ്ടും പാടി റെക്കോഡുകളും ക്യാസറ്റുകളും പുറത്തിറക്കി
അവസാനമായി രേഖപ്പെടുത്തിയ ആത്മഹത്യ 1997 ൽ ആണ്
1982 മെയ് 14 ന് പുറത്തിറങ്ങിയ അസോസിയേറ്റ്സിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ സുൾക്കിൽ ഈ ഗാനത്തിന്റെ ഒരു കവർ പ്രത്യക്ഷപ്പെടുകയും 1982 അവസാനം മെലഡി മേക്കറിൽ 'ആൽബം ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പക്ഷെ ഈ ഗാനത്തിൻ്റെ പ്രമുഖ ഗായകൻ ബില്ലി മക്കെൻസി 1997 ജനുവരി 22 ന് ആത്മഹത്യ ചെയ്തു.
തുടർന്ന് ഈ ഗാനം 2006-ൽ പുറത്തിറങ്ങിയ ദി കോവാക്ക് ബോക്‌സ് എന്ന സിനിമയ്ക്ക് പ്രചോദനം നൽകി, അതിൽ ഒരു എഴുത്തുകാരൻ മല്ലോർക്ക ദ്വീപിൽ കുടുങ്ങിപ്പോയ ആളുകളുമായി ബന്ധപ്പെടുന്നു തുടർന്ന് ഇവരുടെ ആശയ വിനിമയത്തിൽ "ഗ്ലൂമി സൺഡേ" എന്ന് കേൾക്കുമ്പോൾ അവരുടെ ജീവനെടുക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം
📌ഗ്ളൂമി സൺഡേയുടെ വരികൾ മലയാള പരിഭാഷ
ഞായറാഴ്‌ച ഇരുണ്ടതാണ്,
എന്റെ മണിക്കൂറുകൾ നിദ്രയില്ലാത്തതാണ്
പ്രിയേ, ഞാൻ ജീവിക്കുന്ന നിഴലുകൾ
എണ്ണമറ്റ
ചെറിയ വെളുത്ത പൂക്കൾ
നിന്നെ ഒരിക്കലും ഉണർത്തില്ല ദുഃഖത്തിന്റെ
കറുത്ത കോച്ച്
നിന്നെ എവിടേക്കാണ് കൊണ്ടുപോയത് എന്നല്ല മാലാഖമാർക്ക് നിന്നെ തിരിച്ചു തരുമെന്ന്
ഒരു ചിന്തയുമില്ല , ഞാൻ ചിന്തിച്ചാൽ അവർ ദേഷ്യപ്പെടുമോ? നിങ്ങളോട് ചേരുകയാണോ? ഇരുണ്ട ഞായറാഴ്ച ഇരുണ്ടത് ഞായറാഴ്ചയാണ്, നിഴലുകളോടെ ഞാൻ മുഴുവനും എന്റെ ഹൃദയം ചെലവഴിക്കുന്നു , എല്ലാം. അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു, ഉടൻ തന്നെ മെഴുകുതിരികളും പ്രാർത്ഥനകളും ഉണ്ടാകും സങ്കടകരമായ പ്രാർത്ഥനകൾ എനിക്കറിയാം അവർ കരയാതിരിക്കട്ടെ , ഞാൻ മരണത്തിലേക്ക് പോകുന്നതിൽ സന്തോഷമുണ്ടെന്ന് അവരെ അറിയിക്കട്ടെ മരണത്തിൽ ഞാൻ നിന്നെ തഴുകുകയാണ്
എന്റെ ആത്മാവിന്റെ അവസാന ശ്വാസത്തോടെ ഞാൻ നിങ്ങളെ ഇരുണ്ട ഞായറാഴ്ച
അനുഗ്രഹിക്കും