പാകിസ്ഥാനില്‍ നാശം വിതച്ച് ബിപോര്‍ജോയ് ; 27 മരണം, നാലു ജില്ലക ളില്‍ അടിയന്തരാവസ്ഥ



 ലാഹോർ : പാകി സ്ഥാനില്‍ കനത്ത നാശം വിതച്ച് ബിപോര്‍ ജോയ് ചുഴലിക്കാറ്റ്. മഴയിലും കാറ്റിലും 27 മരണം സംഭവിച്ചു.

 വടക്കന്‍ പാകിസ്ഥാ നിലാണ് കനത്ത നാശം സംഭവിച്ചത്. ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യ യിലെ നാലു ജില്ലകളിലാ ണ് മഴയും കാറ്റും ദുരിതം വിതച്ചത്. ഈ ജില്ലകളില്‍ അടിയന്തരാ വസ്ഥ പ്രഖ്യാപിച്ചു. 

ബന്നു ജില്ലയില്‍ മാത്രം 15 പേര്‍ കൊല്ലപ്പെട്ട തായാണ് റിപ്പോര്‍ട്ട്. ഇതില്‍ പന്ത്രണ്ടുപേര്‍ കെട്ടിടത്തിന്റെ മേല്‍ ക്കൂര തകര്‍ന്നു വീണാണ് മരിച്ചതാണ്. 

അതേസമയം, ബിപോര്‍ജോയിയുടെ ദിശ മാറി. ഒമാന്‍ തീരത്തേയ്ക്ക് നീങ്ങി ക്കൊണ്ടിരുന്ന ചുഴലി ക്കാറ്റ് ദിശ മാറി, വടക്ക് പാകിസ്ഥാന്‍, ഗുജറാ ത്ത് തീരങ്ങളിലേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

 നിലവില്‍ അഞ്ചു കിലോമീറ്റര്‍ വേഗത്തി ല്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വരും മണിക്കൂറില്‍ വീണ്ടും തീവ്രമാകുമെന്നാണ്
 മുന്നറിയിപ്പ്. 

വടക്കോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ത്യയില്‍ സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ 15ന് തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. നിലവി ല്‍ മുംബൈയുടെ പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലില്‍ 600 കിലോമീറ്റര്‍ അകലെ യാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
Previous Post Next Post