ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇഴഞ്ഞ് കയറി … പെ​രു​മ്പാ​മ്പിന് വൈദ്യുതാഘാതമേറ്റു,ഇന്ന് രാ​വി​ലെ​യാ​ണ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ച​ത്ത നി​ല​യി​ൽ പെ​രു​മ്പാ​മ്പി​നെ നാട്ടുകാർ ക​ണ്ട​ത്.


പ​ത്ത​നം​തി​ട്ട: ട്രാ​ൻ​സ്ഫോ​മ​റി​ൽ ക​യ​റി​യ കൂ​റ്റ​ൻ പെ​രു​മ്പാ​മ്പിനെ വൈദ്യുതാഘാതമേറ്റ് ച​ത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാ​വി​ലെ​യാ​ണ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ച​ത്ത നി​ല​യി​ൽ പെ​രു​മ്പാ​മ്പി​നെ നാട്ടുകാർ ക​ണ്ട​ത്.

പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​ന​ത്താ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ആണ് നാ​ട്ടു​കാ​രു​ടെ സഹാ​യ​ത്തോ​ടെ പാ​മ്പി​നെ താ​ഴെ​യി​റ​ക്കിയത്. റാ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എത്തിയിരുന്നു​.
Previous Post Next Post