പൊറോട്ട നല്‍കിയില്ല… ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു 3 പേർ പിടിയിൽ



ചിറയിന്‍കീഴ്: തട്ടുകടയിൽ സമയത്ത് പൊറോട്ട നല്‍കാഞ്ഞതിന് കട നടത്തിപ്പുകാരിയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം കിഴിവിലം സ്വദേശികളായ അജിത്ത്, അനീഷ്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ചിറയിൻകീഴിലെ തട്ടുകടയിൽ എത്തിയ പ്രതികൾ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ ഓമനയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
Previous Post Next Post