തലപ്പലത്ത് 48-കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഒപ്പംതാമസിച്ചിരുന്ന യുവാവ് കസ്റ്റഡിയിൽ








 കോട്ടയം :  ഈരാറ്റുപേട്ട തലപ്പലത്ത് 48-കാരിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

 തലപ്പലം അമ്പാറയിൽ താമസിക്കുന്ന ഭാർഗവിയാണ് കൊല്ലപ്പെട്ടത്. പ്രതി യായ കൊച്ചുപുരക്കൽ ബിജുമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് (ശനിയാഴ്ച) പുലർച്ചെ മൂന്നു മണി യോടെയായിരുന്നു സംഭവം. മദ്യപാനത്തെ ത്തുടർന്നുണ്ടായ തർക്കമാണ് കൊലപാ തകത്തിൽ കലാശിച്ച തെന്നാണ് പ്രാഥമിക വിവരം.

ബന്ധുക്കൾ കൂടിയായ ഭാർഗവിയും ബിജു മോനും കഴിഞ്ഞ രണ്ടുവർഷമായി ഒരുമിച്ചാണ് താമസം. കഴിഞ്ഞദിവസം രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബിജുമോൻ ഭാർഗവിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടി ക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ബിജുമോൻ തന്നെയാ ണ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയി ലെടുത്തു.


Previous Post Next Post