റൺവേയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; ഒഴിവായത് വൻ ദുരന്തം





ടോക്കിയോ
; റൺവേയിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ  ആണ് ശനിയാഴ്ച രണ്ട് വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിച്ചത്. ഇതേ തുടർന്ന് റൺവേ അടച്ചിട്ടു. കൂടാതെ ചില വിമാനങ്ങൾ വൈകിയെന്നും വിവരമുണ്ട്. ഇവാ എയർവേയ്‌സിന്റെയും തായ് എയർവേയ്‌സിന്റെയും ജെറ്റ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. തായ് എയർവേയ്‌സ് വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം ഒടിഞ്ഞു. സംഭവത്തിൽ ആർക്കും പരുക്കില്ല. വിഷയത്തിൽ ജപ്പാനിലെ ഗതാഗത മന്ത്രാലയം ഔദ്യോഗിക പ്രതിതകണത്തിന് ഇതു വരെ തയാറായിട്ടില്ല.
Previous Post Next Post