ഓർഡർ ചെയ്തത് 4 വർഷം മുൻപ്… ഉൽപ്പന്നം ലഭിച്ചത് ഈ വർഷം


നാല് വർഷം മുൻപ് ഓർഡർ ചെയ്ത ഉൽപ്പന്നം ഈ വർഷം ലഭിച്ച സന്തോഷത്തിലാണ് ഡൽഹി സ്വദേശിയായ നിതിൻ അഗർവാൾ. 2019ൽ അലി എക്സ്പ്രസ് മുഖാന്തരം ഓർഡർ ചെയ്ത ഉൽപ്പന്നങ്ങളാണ് 2023ൽ ഡെലിവറി ചെയ്തിരിക്കുന്നത്. നിലവിൽ, അലി എക്സ്പ്രസ് എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോമിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവ നിരോധിക്കുന്നതിന് മുൻപാണ് നിതിൻ അഗർവാൾ ഓർഡർ നൽകിയത്.

നാല് വർഷത്തിനുശേഷം ഉൽപ്പന്നം ഡെലിവറി ചെയ്തിന് പിന്നിലെ കാരണം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങളെ തുടർന്ന് 2020 ജൂൺ മാസമാണ് അലി എക്സ്പ്രസ് ഉൾപ്പെടെയുള്ള 58 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. വളരെ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ ലഭ്യമായ പ്ലാറ്റ്ഫോമായതിനാൽ നിരവധി ഇന്ത്യൻ ഉപഭോക്താക്കളാണ് അലി എക്സ്പ്രസിന് ഉണ്ടായിരുന്നത്. ഈ പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയിൽ ലഭ്യമല്ലാത്ത പല ഉൽപ്പന്നങ്ങളും ചൈനയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാൻ സാധിച്ചിരുന്നു.
Previous Post Next Post