ചെന്നൈ : തമിഴ്‌നാട് തിരുപ്പൂരിൽ വൻ തീപിടിത്തം. ഖാദർപേട്ട് ബനിയൻ ബസാറിൽ വെള്ളിയാഴ്‌ച രാത്രി 9.25 ഓടെയാണ് തീപിടിത്തം ഉണ്ടായത്.
അപകടത്തിൽ 50 ഓളം കടകൾ പൂർണമായും കത്തി നശിച്ചു.
പുലർച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നഷ്ടമുണ്ടായെന്ന് കട ഉടമകൾ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.