എറണാകുളത്ത് ട്രെയിനിന്റെ രണ്ട് ബോ​ഗികൾ വേർപ്പെട്ടു,രാത്രി 8.30ഓടെയാണ് സംഭവം.


എറണാകുളത്ത്ട്രെയിനിന്റെ ലോക്ക് വേർപ്പെട്ടതിനെ തുടർന്ന് രണ്ട് ബോഗികൾ വേർപ്പെട്ടു. രാത്രി 8.30ഓടെയാണ് സംഭവം. വട്ടേക്കുന്നം ജുമാമസ്ജിദിന് സമീപം ആണ് സംഭവം. ട്രെയിനിന്റെ ലോക്ക് വേർപ്പെട്ടതിനെ തുടർന്ന് രണ്ട് ബോ​ഗികൾ വേർപ്പെടുകയായിരുന്നു.

എറണാകുളത്തു നിന്നും പാലക്കാട് പോയ ഗുഡ്സ് ട്രെയിനിന്റെ ബോഗികളാണ് വേർപ്പെട്ടത്. ഗുഡ്സ് ട്രെയിൻ ആയതിനാൽ ആളപായമില്ല. അതേസമയം, രാജധാനി എക്സ്പ്രസ് ആലുവയിൽ പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
Previous Post Next Post