ആലപ്പുഴ : എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫി ക്കറ്റ് വിവാദത്തിൽ പൊലീസ് നടപടി ആവ ശ്യപ്പെട്ട് കെഎസ്‍യു ആലപ്പുഴ എസ് പി ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും.
വ്യാജ ഡിഗ്രി ചമച്ചതിനെത്തുടർന്ന് വഞ്ചനക്ക് ഇരയായവർ പരാതി നൽകിയാലെ നിയമപരമായി കേസെ ടുക്കാനാകൂ എന്ന നില പാടിലാണ് പൊലീസ്.
കോളേജ് മാനേജ്മെൻ്റ് ഇതുവരെ പൊലീസിന് പരാതി നൽകിയിട്ടില്ല. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മാഹിനുമാണ് പരാതി നൽകിയിട്ടുള്ള ത്. നിഖിൽ തോമസിന്റ സർട്ടിഫിക്കറ്റ് വിവാദ ത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പങ്ക് അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യ സ് സേവ്യർ ഡിജിപി ക്കും പരാതി നൽകി.
എസ്എഫ്ഐ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്നാരോപിച്ച് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപക മായി കോളജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടു ണ്ട്. വ്യാജന്മാരുടെ കൂടാരമായി എസ്എഫ് ഐ മാറുമ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തെറി യുമ്പോൾ സർക്കാർ മൗനം വെടിയണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.
അതേസമയം, വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ് എഫ്‌ഐ നേതാവ് നിഖിൽ തോമസിനെ കായംകുളം എംഎസ് എം കോളജ് സസ്‌പെൻ ഡ് ചെയ്തു. മറ്റുകാര്യ ങ്ങൾ അന്വേഷണ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാ നത്തിൽ തീരുമാനിക്കു മെന്ന് എംഎസ്എം കോളജ് പ്രിൻസിപ്പൽ അറിയിച്ചു.