ശ്രദ്ധയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അമൽ ജ്യോതി കോളജിലെ വിദ്യാർത്ഥികളുടെ സമരം പിൻവലിച്ചു

 

 കോട്ടയം : കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥി നിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സഹപാഠികൾ നടത്തുന്ന സമരം പിൻവലിച്ചു. 

മന്ത്രിതല സമിതിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച്ച കോളജ് തുറക്കാനും ചർച്ചയിൽ തീരുമാനമായി.

കോളജ് ഹോസ്റ്റലിന്റെ ചീഫ് വാർഡൻ സിസ്റ്റർ മായയെ മാറ്റുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം മാനേജ്മെന്റ് തത്വത്തിൽ അംഗീ കരിച്ചു. അതേസമയം, ആരോപണ വിധേയർ ക്കെതിരെ ഇപ്പോൾ നടപടി ഉണ്ടാകില്ല. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മാത്രം നടപടികളിലേക്ക് കടക്കും. 

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സഹകര ണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് വിദ്യാർത്ഥികളും മാനേജ്മെന്റുമായി ചർച്ച നടത്തിയത്.

Previous Post Next Post