കളമശേരി: ഇടപ്പള്ളി ടോൾ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ മുറിയിൽനിന്ന് എംഡിഎംഎയുമായി യുവതിയേയും യുവാവിനെയും കളമശേരി പോലീസ് പിടികൂടി. എറണാകുളം ആലുവ മാളികംപീടികയിൽ മണത്താട്ട് എം.എം. തൗഫീക് (27), ബംഗളൂരു കെഎച്ച്ബി ക്വോട്ടേഴ്സിൽ സമീര ബായി (23) എന്നിവരാണ് പിടിയിലായത്.
കളമശേരി ഇൻസ്പെക്ടർ വിപിൻ ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഹോട്ടൽ മുറിയിൽ വച്ച് ഇവർ അസ്വാഭാവികമായി പെരുമാറുകയും തുടർന്ന് നടത്തിയ പരിശോധനയിലുമാണ് എംഡിഎംഎ ലഭിക്കുന്നത്.
530 മില്ലിഗ്രാം എംഡിഎംഎയും ഇത് ഉപയോഗിക്കുന്നതിനായുള്ള ഓയിൽ പേപ്പറും മറ്റും കണ്ടെടുത്തു. എസ്ഐ നജീബ്, ബദർ, ദിലീപ്, ശ്രീജിത്ത്, ശ്രീരാജ്, ഷിബു, ഗീതു പ്രഭാകരൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു.