രഹസ്യരേഖകൾ കുളിമുറിയിൽ സൂക്ഷിച്ചു; ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടു







 വാഷിങ്ടൺ ; യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. 

പ്രതിരോധ രഹസ്യങ്ങ ൾ കൈവശം വച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ കേസുകളി ലാണ് ട്രംപിന്റെ അറസ്റ്റ്. കോടതി നിർദേശ പ്രകാരം മയാമി ഫെഡറൽ കോടതി യിൽ എത്തിയപ്പോ ഴാണ് അറസ്റ്റ് ചെയ്ത ത്. പിന്നാലെ അദ്ദേഹ ത്തെ ജാമ്യത്തിൽ വിട്ടു.

യു.എസിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ ക്രിമിനൽക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻ പ്രസിഡന്റാണ് ട്രംപ്. ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ അന്വേഷണത്തിനൊടുവിൽ യു.എസ്. നീതി ന്യായവകുപ്പ് മിയാമി കോടതിയിൽ ട്രംപിന്റെ പേരിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 

അഞ്ച് സുപ്രധാന കുറ്റങ്ങളാണ് ട്രംപിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്. ആണവ രഹസ്യങ്ങളടങ്ങിയ സുപ്രധാന രേഖകൾ വീട്ടിലെ കുളി മുറിയിൽ സൂക്ഷിച്ചത്, പ്രതിരോധമേഖലയും ആയുധശേഷിയുമായി ബന്ധപ്പെട്ട രേഖ അലക്ഷ്യമായി കൈകാര്യം ചെയ്തത്, യു.എസി ന്റെയും സഖ്യകക്ഷികളുടെയും സൈനിക ബലഹീനതകളെക്കുറിച്ചുള്ള രേഖകളുമായി ബന്ധപ്പെട്ടത് എന്നിവ യാണ് അതിൽ പ്രധാനം. 37 ക്രിമിനൽ കുറ്റങ്ങളാണ് ട്രംപിന്റെ പേരിൽ ചുമത്തിയിരിക്കുന്നത്.


Previous Post Next Post