വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ് പിടിയിൽ


കുമളി : വിവാഹബന്ധം പിരിഞ്ഞ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിലുള്ള വൈരാഗ്യത്തിന് ഭാര്യയെ കാറിടിപ്പിച്ചു കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ് പിടിയിൽ. കാറിടിച്ചു പരുക്കേറ്റ ഭാര്യആശുപത്രിയിൽ. കാർ ഡ്രൈവറും പിടിയിലായി. തമിഴ്നാട്ടിൽ ബോഡിനായ്ക്കന്നൂർ കോടതിക്കു മുന്നിൽ തിങ്കളാഴ്ചയാണു മണിമാല (38) എന്ന യുവതിക്കു കാറിടിച്ചു പരുക്കേറ്റത്. കാർ ഡ്രൈവർ പാണ്ടിരാജിനെ (22) ചോദ്യം ചെയ്തപ്പോഴാണു മണിമാലയുടെ ഭർത്താവ് രമേശ് (45) കൊടുത്ത ക്വട്ടേഷനാണെന്നു മനസ്സിലാകുന്നത്.

രമേശ് 15 വർഷം മുൻപാണ് മണിമാലയെ വിവാഹം ചെയ്തത്. ഇവർക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. തമ്മിൽ ചേർച്ചയില്ലാതെ വന്നതോടെ വിവാഹബന്ധം വേർപെടുത്തി. തുടർന്നു മണിമാല ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഈ കേസിൽ വിചാരണയ്ക്കായി വരുമ്പോഴാണു കോടതിക്ക് മുന്നിൽ കാറിടിച്ചത്. മണിമാല തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Previous Post Next Post