കോട്ടയം ആകാശപ്പാതയ്ക്ക് സമീപം ടി ബി റോഡിൽ ഗോതമ്പ് കയറ്റിവന്ന ലോറിയിലെ കെട്ടഴിഞ്ഞ് ഗോതമ്പു ചാക്കുകൾ റോഡിൽ വീണു; ടി ബി റോഡിൽ വൻ ​ഗതാ​ഗതക്കുരുക്ക്


കോട്ടയം; ​ന​ഗരമധ്യത്തിൽ ​ഗോതമ്പ് കയറ്റിവന്ന ലോറിയുടെ കെട്ടഴിഞ്ഞുവീണു. ഇന്ന് രാവിലെ ആകാശപ്പാതയ്ക്ക് സമീപം ടി ബി റോഡിലാണ് സംഭവം.
എഫ് സി ​ഗോഡൗണിൽ നിന്ന് ​ഗോതമ്പ് കയറ്റിവന്ന ലോറിയുടെ കെട്ടഴിഞ്ഞുവീണ് ‍ ​​ഗോതമ്പ് ചാക്കുകൾ റോഡിലേക്ക് വീണു.അട്ടിയായ് അടുക്കി വെച്ചിരുന്ന ചാക്കിന്റെ കെട്ടഴിഞ്ഞുപോയതാണ് ചാക്കുകൾ റോഡിലേക്ക് പതിയ്ക്കാൻ കാരണം.
ഇതുമൂലം ടിബിറോഡിൽ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടു. ​ഗോഡൗണിൽ നിന്നും മറ്റൊരു ലോറിയെത്തി റോഡിൽ വീണ ചാക്കുകൾ മാറ്റി.
തിരക്കേറെയയുള്ള സമയത്ത് രണ്ട് ലോറികൾ റോഡിൽ പാർക്ക് ചെയ്തതിനാലാണ് ​ഗതാ​ഗതം മണിക്കൂറുകളോളം സ്തംഭിച്ചത്.
Previous Post Next Post