കോട്ടയം; നഗരമധ്യത്തിൽ ഗോതമ്പ് കയറ്റിവന്ന ലോറിയുടെ കെട്ടഴിഞ്ഞുവീണു. ഇന്ന് രാവിലെ ആകാശപ്പാതയ്ക്ക് സമീപം ടി ബി റോഡിലാണ് സംഭവം.
എഫ് സി ഗോഡൗണിൽ നിന്ന് ഗോതമ്പ് കയറ്റിവന്ന ലോറിയുടെ കെട്ടഴിഞ്ഞുവീണ് ഗോതമ്പ് ചാക്കുകൾ റോഡിലേക്ക് വീണു.അട്ടിയായ് അടുക്കി വെച്ചിരുന്ന ചാക്കിന്റെ കെട്ടഴിഞ്ഞുപോയതാണ് ചാക്കുകൾ റോഡിലേക്ക് പതിയ്ക്കാൻ കാരണം.
ഇതുമൂലം ടിബിറോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഗോഡൗണിൽ നിന്നും മറ്റൊരു ലോറിയെത്തി റോഡിൽ വീണ ചാക്കുകൾ മാറ്റി.
തിരക്കേറെയയുള്ള സമയത്ത് രണ്ട് ലോറികൾ റോഡിൽ പാർക്ക് ചെയ്തതിനാലാണ് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചത്.