അന്താരാഷ്ട്ര യോഗാദിനം; യുഎൻ ആസ്ഥാനത്തെ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും



 
 ന്യൂയോർക്ക് : അന്താരാഷ്ട്ര യോഗാദിനം ഇന്ന്. യോഗാദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോർക്ക് ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകും. 

ഇന്ത്യയിൽ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ യോഗാദിനാചരണ പരിപാടികൾ ആരംഭിച്ചു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മോദിക്ക് വൻ സ്വീകരണം നൽകി. ന്യൂയോർക്കിലെ ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽ പത്തരയോടെ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇന്ത്യൻ സമൂഹം വൻ സ്വീകരണം നൽകിയാണ് വരവേറ്റത്. 24 വരെയാണു സന്ദർശനം. 

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈകീട്ട് സ്വകാര്യ വിരുന്ന് നൽകി മോദിയുമായി സൗഹൃദം പങ്കിടും. നാളെ വൈറ്റ്ഹൗസിൽ വൻ വരവേൽപ്പുണ്ട്. ഓവൽ ഓഫിസിൽ പ്രസിഡന്റ് ബൈ‍ഡനുമായി കൂടിക്കാഴ്ച നടത്തും.
أحدث أقدم