ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രൻ'; ബിജെപി വിട്ട് രാമസിംഹൻ


 കൊച്ചി : സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപി യില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി അംഗത്വം രാജിവെച്ച വിവരം രാമ സിംഹൻ അറിയിച്ചത്. 

താൻ ഒരു രാഷ്ട്രീയ ത്തിനും അടിമയല്ലെ ന്നും തികച്ചും സ്വതന്ത്ര നാണെന്നും അദ്ദേഹം കുറിച്ചു. സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചു. 

മൊട്ടയടിച്ച ചിത്രത്തി നൊപ്പമാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായും ഉപേക്ഷിച്ച വിവരം അദ്ദേഹം അറിയിച്ചത്.  
പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ..ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ..എല്ലാത്തിൽ നിന്നും മോചിതനായി.. ഒന്നിന്റെ കൂടെമാത്രം, ധർമ്മത്തോടൊപ്പം ഹരി ഓം..- എന്നാണ് രാമസിംഹൻ കുറിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് സംവിധായ കന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടത്.


أحدث أقدم