ജൂൺ മാസത്തെ റേഷൻ വിതരണം നീട്ടി




ജൂൺ മാസത്തെ റേഷൻ വിതരണം നീട്ടിയെന്ന് മന്ത്രി ജി.ആർ അനിൽ. സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ്, ആധാർ-പാൻ കാർഡ് ലിങ്കിങ്, ഇ-ഹെൽത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഇ-ഡിസ്ട്രിക്ട്, ഇ-ഗ്രാന്റ്‌സ് തുടങ്ങിയവയ്ക്കുള്ള ആധാർ ഓതന്റിക്കേഷൻ നടക്കുന്നതിനാലാണ് സംസ്ഥാനത്തെ റേഷൻ വിതരണത്തിനുള്ള ആധാർ ഓതന്റിക്കേഷനിൽ വേഗത കുറവ് നേരിട്ടതെന്ന് മന്ത്രി അറിയിച്ചു.ഇത്തരം പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതുള്ളതിനാൽ രാജ്യത്തെ അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി-കൾ, മറ്റ് ഇ-സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വ്യാപക തിരക്ക് അനുഭവപ്പെട്ടുവരുന്നു. ആധാർ ഓതന്റിക്കേഷനുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംസ്ഥാന ഐ.റ്റി മിഷന് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ജൂൺ മാസത്തെ റേഷൻ നാളെ കൂടി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
أحدث أقدم