വയറുവേദന, ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ലാസുകാരി ഗർഭിണി; പൊലീസുകാരൻ അറസ്റ്റിൽ






 തൊടുപുഴ: ഒൻപതാം ക്ലാസുകാരി യായ പെൺകുട്ടി ഗർഭിണിയാണെന്നു കണ്ടെത്തിയ സംഭവ ത്തിൽ പ്രതിയായ പൊലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി.

 പെൺകുട്ടിയെ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെ ത്തിച്ചു പരിശോധിച്ച പ്പോഴാണ്‌ ഗർഭിണിയാ ണെന്നുള്ള വിവരമറി ഞ്ഞത്. 

ഇടുക്കി, മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിലീപാണ്(43) അറസ്റ്റിലായത്. തിരുവ നന്തപുരം മാരായമുട്ടം സ്വദേശിയാണ് ഇയാൾ. 

ദിലീപ് വിവാഹിതനാ ണെങ്കിലും ഭാര്യയുമായി പിണങ്ങിയാണ് താമ സം. ഇടയ്ക്കിടെ ഇയാ ൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കു കയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിലാണ് ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തിയത്. 

മൂന്നാർ മാട്ടുപ്പെട്ടിയിൽ ട്രാഫിക്കിൽ സ്‌പെഷ്യൽ ഡ്യൂട്ടിചെയ്യുകയായിരുന്നു ഇയാൾ. ഇടുക്കി എസ് പിയുടെ നിർദേ ശപ്രകാരം ആര്യങ്കോട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
Previous Post Next Post