ബ്രാഹ്മിണ്‍സ്' സ്ഥാപകന്‍ വി വിഷ്ണു നമ്പൂതിരി അന്തരിച്ചു

'


 തൊടുപുഴ: പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ ബ്രാഹ്മിണ്‍സ് ഫുഡ്സ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ മണക്കാട് പുതുക്കുളത്ത് ഇല്ലത്ത് വി വിഷ്ണു നമ്പൂതിരി (മണി-68) അന്തരിച്ചു.

 തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയി ല്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10ന് ആണ് അന്ത്യം. സംസ്‌കാരം ഇന്ന ഉച്ചകഴിഞ്ഞ് 3ന് ഇല്ലപ്പറമ്പില്‍.

ഇലഞ്ഞി ആലപുരം മഠത്തില്‍മന എന്‍ മഞ്ജരിയാണ് ഭാര്യ. മക്കള്‍: ശ്രീനാഥ് വിഷ്ണു (മാനേജിങ് ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്), സത്യ വിഷ്ണു (ഡയറക്ടര്‍, ബ്രാഹ്മിണ്‍സ്).
أحدث أقدم