ഈജിപ്തിലെ പ്രസിദ്ധമായ അല്‍ ഹക്കിം മസ്ജിദ് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി



 കെയ്റോ : ഈജിപ്തിലെ പ്രസിദ്ധമായ അല്‍ ഹക്കിം മസ്ജിദ് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തിന് എത്തിയ മോദി, ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍-സിസിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പള്ളി സന്ദര്‍ശനത്തിന് എത്തിയത്. 

ഇജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്‌റോയില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഹക്കിം മസ്ജിദ് പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. 

അതേസമയം, പ്രധാന മന്ത്രിയെ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഓര്‍ഡര്‍ ഓഫ് ദി നൈല്‍ നല്‍കി ഈജിപ്ത് ആദരിച്ചു.

 പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍-സിസി യാണ് പ്രധാനമന്ത്രിക്ക് ബഹുമതി സമ്മാനിച്ചത്.
Previous Post Next Post