പാമ്പാടി കുറ്റിക്കൽ ബാങ്ക് പടിക്കൽ വാഹന അപകടം ഓട്ടോറിക്ഷയും ,കാറുമാണ് അപകടത്തിൽപ്പെട്ടത്, ഓട്ടോറിക്ഷ യാത്രികർക്ക് സാരമായി പരുക്കേറ്റു



കോട്ടയം : പാമ്പാടി കുറ്റിക്കൽ ബാങ്ക് പടിക്കൽ വാഹന അപകടം ഓട്ടോറിക്ഷയും ,കാറുമാണ് അപകടത്തിൽപ്പെട്ടത് ഇന്ന് രാവിലെ 11 : 20 ന് ആയിരുന്നു അപകടം അപകടത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർക്ക് പരുക്കേറ്റു ,വാഴൂർ സ്വദേശികളായ ,മനോജ്  ,അന്നമ്മ , സുവർണ്ണ എന്നിവർക്കാണ് പരുക്കേറ്റത് ,സുവർണ്ണയുടെ പല്ലിനും ,മുഖത്തിനും ,പരുക്കുണ്ട് ,മനോജിനും സാരമായ  പരുക്കുണ്ട് ,ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചു

കറുകച്ചാൽ ഭാഗത്തു നിന്നും വന്ന കാർ മുളേക്കുന്ന് ഭാഗത്തേയ്ക്ക് തിരിയുന്ന സമയത്ത് പാമ്പാടി ഭാഗത്തു നിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് വന്ന ഓട്ടോയുമായി  കൂട്ടി ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു അപകടത്തെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലമാണ് ഇത്
Previous Post Next Post