പൊലീസുകാരനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത യുവാവ് പിടിയിൽ







തൃശ്ശൂർ :
കയ്പമംഗലത്ത് പൊലീസുകാരനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. 29 കാരനായ കയ്പമംഗലം ഡോക്ടർ പടി സ്വദേശി മിഥുനാണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കയ്പമംഗലം സ്റ്റേഷനിലേക്ക് ബൈക്കിൽ വരുകയായിരുന്നു സിവിൽ പൊലീസ് ഓഫീസറായ ധനീഷ്. ഈ സമയം മദ്യപിച്ച് റോഡിന് നടുവിൽ നിൽക്കുന്ന മിഥുനെ കണ്ടു. മാറി നിൽക്കണമെന്ന് സിപിഒ ധനീഷ് ആവശ്യപ്പെട്ടു. 

ഇതോടെ മിഥുൻ ബഹളമുണ്ടാക്കി. ബൈക്കിലുണ്ടായിരുന്ന ഹെൽമറ്റ് ഉപയോഗിച്ച് പൊലീസുകാരനെ അടിക്കുകയും ചെയ്തു. തുടര്‍ന്ന്, മിഥുൻ ബൈക്കിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് എടുത്ത് ഓടി. കയ്പമംഗലം എസ്എച്ചഒ കൃഷ്ണപ്രസാദിന്‍റെ നേതൃത്വത്തിൽ പ്രതിക്കായി തെരച്ചിൽ തുടങ്ങി. മണിക്കൂറുകൾക്കകം മിഥുനെ പിടികൂടാനുമായി.
Previous Post Next Post