മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി തലപ്പത്തേക്ക് മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ എത്തുമെന്നു റിപ്പോർട്ടുകൾ.
ഫെബ്രുവരിയിൽ ചാന ൽ സ്റ്റിങ് ഓപ്പറേഷനിൽ കുരുങ്ങി ചേതൻ ശർമ രാജിവച്ച ശേഷം സെല ക്ഷൻ കമ്മിറ്റി ചെയർമാ ൻ സ്ഥാനത്ത് ആരെ യും നിയമിച്ചിട്ടില്ല. ഈ സ്ഥാനത്തേക്കാണ് മുംബൈ പേസർ എ ത്തുന്നത്. ശമ്പള വർധ നവോടെ ആയിരിക്കും നിയമനമെന്നും റിപ്പോർ ട്ടുകളിൽ പറയുന്നു.
ഒരു കോടി രൂപയാണ് നിലവിൽ ചീഫ് സെല ക്ടർക്ക് വാർഷികമായി നൽകുന്ന ശമ്പളം. ഇതു ഉയർത്താമെന്ന വാഗ്ദാ നം ബിസിസിഐ നൽ കിയെന്നും പിന്നാലെ അഗാർക്കർ ചെയർ മാൻ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചെ ന്നും റിപ്പോർട്ടിലുണ്ട്.
സെലക്ഷൻ കമ്മിറ്റി യിലെ മറ്റ് അംഗങ്ങൾ ക്കു 90 ലക്ഷം രൂപയാണ് ശമ്പളം.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലകനായിരുന്നു അഗാർക്കർ. ഈ സ്ഥാനം അദ്ദേഹം രാജി വച്ചു. പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്.
നേരത്തെയും അഗാർ ക്കർ അപേക്ഷ നൽകി യിരുന്നു. 2020 ലാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്തേക്ക് അപേ ക്ഷ സമർപ്പിച്ചത്. എന്നാ ൽ അത് പരിഗണിക്ക പ്പെട്ടില്ല. നിലവിൽ സുബ്രതോ ബാനർജി, സലിൽ അങ്കോള, ശ്രീധരൻ ശരത്, ശുവ സുന്ദർദാസ് എന്നിവരാ ണ് സീനിയർ സെലക്ഷ ൻ കമ്മിറ്റിയിലെ അംഗങ്ങൾ.