കുവൈത്തില്‍ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

കുവൈത്തില്‍ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാവകുപ്പ്. രാത്രി പകലിനേക്കാളും താപനിലയിൽ അൽപം കുറവുണ്ടാകുമെങ്കിലും ചൂടിന് വലിയ മാറ്റം ഉണ്ടാകില്ല. ഇടവിട്ടുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം ചൂട് വര്‍ദ്ധിക്കും.


മണിക്കൂറിൽ 12 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ വീശാമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു.പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ 51 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തിയിരുന്നു.
أحدث أقدم