മണിപ്പൂരിൽ നടക്കുന്ന നരഹത്യയിൽ പ്രതിഷേധിച്ചു.




കോട്ടയം : BJP പിന്തുണയോടെ
  മണിപ്പൂരിൽ നടക്കുന്ന നരഹത്യയ്ക്കെതിരെ SUCI(കമ്മ്യൂണിസ്റ്റ്) പാർട്ടി കേന്ദ്ര കമ്മറ്റി  ആഹ്വാനം ചെയ്ത അഖിലേന്ത്യ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

കോട്ടയം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. ജി അജയകുമാർ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം വി. കെ സദാന
ന്ദൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്,ജില്ലാ കമ്മിറ്റിയംഗങ്ങൾ എൻ. കെ ബിജു , ഇ.വി പ്രകാശ്,.വി. പി കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു
Previous Post Next Post