മുഖ്യമന്ത്രി രാജ്ഭവനിലേക്ക്; തടഞ്ഞ് ജനക്കൂട്ടം, കീറിയെറിഞ്ഞ രാജിക്കത്ത് പുറത്ത്; മണിപ്പൂരില്‍ നാടകീയ സംഭവങ്ങൾ



 *ഇംഫാൽ: മണിപ്പുരി ല്‍ ഗവര്‍ണറെ കാണാ ന്‍ എത്തിയ മുഖ്യമന്ത്രി ബിരേൻസിങ്ങിനെ തട ഞ്ഞ് അനുയായികള്‍. രാജിക്കത്ത് വാങ്ങി കീറിയെറിഞ്ഞു. രാജി ക്കത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 

രാജിസന്നദ്ധത അറിയിക്കാനാണ് ഗവര്‍ണറെ കാണുന്ന തെന്നു വാര്‍ത്ത വന്ന തോടെയാണ് അണി കള്‍ രാജിവയ്ക്കരുതെ ന്ന് ആവശ്യപ്പെട്ട് ബിരേ ന്‍ സിങ്ങിനെ തടഞ്ഞ ത്. പ്രവര്‍ത്തകരുടെ സമ്മര്‍ദത്തെ തുടര്‍ന്നാ ണ് മുഖ്യമന്ത്രി മാറി ചിന്തിച്ചതെന്ന് മന്ത്രിസ ഭയിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു.

 സിങ്ങിന്റെ വസതിക്ക് സമീപം നൂറുകണക്കിന് സ്ത്രീകള്‍ തടിച്ചുകൂടു കയും രാജിവയ്ക്കരു തെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തു. 

ഇതിനിടെ, മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍ പ്പെടുത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറ ത്തുവന്നു. ഇംഫാലില്‍ നാളെ പുലര്‍ച്ചെ വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

എന്നാല്‍ ബിരേന്‍ സിങ്ങിന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുക്കി വിഭാഗം. മെയ്‌തെയ് ഗോത്ര ത്തിലെ ഒരു വിഭാഗത്തി നും ബിരേന്‍ സിങ്ങിനോ ടു താല്‍പര്യമില്ല.

 മണിപ്പുരില്‍ സംഘര്‍ ഷം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണു രാജിനീക്കം. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹ ചര്യമാണ് നിലവിൽ.
أحدث أقدم