പാമ്പാടിയിൽ പൊതുജനങ്ങൾക്കായി പാമ്പുകളെകുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് നടത്തുന്നു


പാമ്പാടി:കേരള വനം വന്യജീവിവകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീമും(സർപ്പ)പ്രശാന്തി നഗർ റെസിഡൻസ് അസോസിയേഷനും ചേർന്ന് പൊതുജനങ്ങൾക്കായി പാമ്പുകളെകുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്  നടത്തുന്നു.ജൂൺ- 11-ഞായറാഴ്ച വൈകുന്നേരം-4:30-ന് പാമ്പാടി ആലാംപള്ളിയിൽവച്ച്  ( വാരിക്കാനിൽ )
വനംവകുപ്പ്- സ്നേക്ക് റെസ്ക്യൂ ടീം അംഗങ്ങളായ ഡോ: രാജേഷ് കടമാൻചിറ,സുമോൻ കൊടിഞ്ഞവയലിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന ബോധവത്കരണക്ളാസിൽ പാമ്പുകളിൽ നിന്നും അപകടമുണ്ടാകാതിരിക്കുവാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ,സർപ്പ മൊബൈൽ ആപ്പിന്റെ ഉപയോഗവും പ്രയോജനങ്ങളും,പാമ്പുകടിയേറ്റാൻ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ,ശാസ്ത്രീയമായ പാമ്പ് സംരക്ഷണ രീതി തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കും.
വിശദവിവരങ്ങൾക് 94465 65700
أحدث أقدم