കൊച്ചി: കഞ്ചാവുംഎം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിലായി. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് സുഹൈൽ [23], തൊടുപുഴ സ്വദേശി ശരണ്യ [28] എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 6.3 ഗ്രാം എം.ഡി.എം.എയും 0.56 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പാലാരിവട്ടം പോലീസ് സ്റ്റേഷന് എതിർവശം പാലാരിവട്ടം പോലീസ് സബ് ഇൻസ്പെക്ടർ ആൽബി.എസ് ന്റെ നേതൃത്വത്തിൽ എസ്. സി.പി.ഒ ഇഗ്നേഷ്യസ്, സി.പി.ഒ ജിതിൻ ബാലകൃഷ്ണൻ എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
കഞ്ചാവും എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ
ജോവാൻ മധുമല
0