പ്രധാൻ മന്ത്രി ഗ്രാം സടക് യോജന പ്രകാരം നിർമ്മിച്ച റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങളിലെ അപാകത,ലോഡുമായി വന്ന ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് തല കീഴായി മറിഞ്ഞു.



തിരുവനന്തപുരം: പ്രധാൻ മന്ത്രി ഗ്രാം സടക് യോജന പ്രകാരം നിർമ്മിക്കുന്ന റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങളിലെ അപാകത ജനപ്രതിനിധികളും നാട്ടുകാരും ചൂണ്ടി കാണിച്ചിട്ടും അധികൃതർ അവഗണിച്ചു. ഒടുവിൽ ലോഡുമായി വന്ന ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് തല കീഴായി മറിഞ്ഞു. വിഴിഞ്ഞം ആട്ടറമൂല ജംഗ്ഷന് സമീപമാണ് സംഭവം. മാർത്താണ്ഡത്ത് നിന്ന് മെറ്റലുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി രാജന് പരിക്കുപറ്റി. വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

ലോഡുമായി പോകുന്നതിനിടയിൽ റോഡിൻറെ ഒരു വശം ഇടിയുകയും തുടർന്ന് ലോറി തോട്ടിലേക്ക് മറിയുകയുമായിരുന്നു. പ്രധാനമന്ത്രി ഗ്രാം സടക്ക് യോജന പ്രകാരം പുനർനിർമ്മാണം നടക്കുന്ന വിഴിഞ്ഞം ആട്ടറമൂല – മുക്കോല റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ചുള്ള നാട്ടുകാരുടെ ആരോപണം നേരത്തെ വന്നിരുന്നു. പലതവണ നാട്ടുകാരും ജനപ്രതിനിധികളും റോഡ് നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല എന്ന് ആരോപിക്കുന്നു
Previous Post Next Post