ഹൈക്കോടതി ഇടപെടൽ; വൈദ്യുതി നിരക്ക് വർധന ഉടനില്ല; താത്കാലിക ആശ്വാസം



 കൊച്ചി: വ്യവസായ വണിജ്യ മേഖലയിലെ വൈദ്യുതി നിര‍ക്ക് വർധന ഹൈക്കോടതി സ്റ്റേ ചെയ്തത് എല്ലാ വിഭാഗം ജനങ്ങൾക്കും താത്കാലികമായെങ്കിലും ആശ്വാസമാകും. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെ ൻഷൻ ഉപഭോക്താ ക്കളുടെ വൈദ്യുതി നിരക്ക് വർധനയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേരള ഹൈടെൻഷൻ ആൻഡ് എക്‌സ്ട്രാ ഹൈടെൻ ഷൻ ഇൻഡസ്ട്രിയൽ ഇലക്‌ട്രിസിറ്റി കൺസ്യൂ മേഴ്‌സ് അസോസിയേ ഷൻ ഉൾപ്പടെയുള്ള സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിഷയത്തിൽ കോടതിയുടെ അന്തിമ വിധി വരെ എല്ലാ വിഭാഗത്തിന്റേയും നിരക്ക് വർധിപ്പിക്കാ നുള്ള നീക്കം റെഗുലേറ്റ റി കമ്മീഷൻ നിർത്തി വയ്ക്കും. ജൂലൈ ആദ്യം നിരക്കു വർധന പ്രഖ്യാപിക്കാൻ റെഗുലേ റ്റേറി കമ്മീഷൻ തയ്യാറെ ടുക്കുകയായിരുന്നു. അതിനിടെയാണ് സ്റ്റേ. ജൂലൈ 10ന് ഹർജി വീണ്ടും പരിഗണിക്കും.

 ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻ ഷൻ വൈദ്യുതി ഉപയോ ഗിക്കുന്നവരുടെ നിരക്ക് വർധനയാണ് സ്റ്റേ ചെയ്തത്. എന്നാൽ, എല്ലാ വിഭാഗങ്ങൾക്കും പൊതുവായ നടപടി ക്രമത്തിലൂടെയാണ് റെഗുലേറ്ററി കമ്മീഷൻ നിരക്ക് നിശ്ചയിക്കു ന്നത്. അതുകൊണ്ടു തന്നെ ഇടക്കാല ഉത്ത. രവിലെ സ്റ്റേ ഒഴിവായാ ൽ മാത്രമേ നിരക്ക് വർധിപ്പിക്കാനുള്ള നടപടികളുണ്ടാവൂ.
Previous Post Next Post