യുവാവ് വീട്ടിൽ മരിച്ചനിലയിൽ… ദുരൂഹതയെന്ന് നാട്ടുകാർ


മൂന്നാർ – തോട്ടം തൊഴിലാളിയായ യുവാവിനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കുട്ടിയാർ ഡിവിഷനിൽ കെ.പാണ്ടി (28) ആണ് മരിച്ചത്. ഇയാളെ വീട്ടിലെ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിൽ ഭാര്യ ഗായത്രി കണ്ടെത്തിയത്. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ്ആശുപത്രിയിലേക്കു മാറ്റി.

ഇയാൾ ഭാര്യയുമായിസ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഭാര്യയ്ക്കു മർദനമേറ്റ സംഭവത്തിൽ മൂന്നാർ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. പാണ്ടിയുടെ മക്കൾ: ജയകൃഷ്ണൻ, ജയശ്രീ
Previous Post Next Post