കാഞ്ഞങ്ങാട്▪️ ബളാല്‍ മരുതോത്ത് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു.മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന് (54)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം.വീടിനടുത്ത് ഓടശേഖരിക്കാന് പോയതായിരുന്നു നാരായണന്. ഓടക്കാടിനടിയില് ഉണ്ടായിരുന്ന പെരുന്തേന്‍ ഈച്ചയാണ് നാരായണനെഅക്രമിച്ചത്. ഗുരുതാരാവസ്ഥയില്‍ ആയ നാരായണനെ നാട്ടുകാര്‍ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച്ച വീട്ടുവളപ്പില്‍ സംസ്കരിക്കും. നാരായണിയാണ് ഭാര്യ.മക്കള്‍ : നിഷ, ജിഷ മരുമക്കള്‍:കുമാരന്,സുനി
തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു
ജോവാൻ മധുമല
0
Tags
Top Stories