മലപ്പുറം : കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട് മധ്യവയസ്‌കന്‍. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താ ത്തതിനെ തുടര്‍ന്നാ യിരുന്നു ഇയാളുടെ പരാക്രമം.
തീയിട്ടതിനെ തുടര്‍ന്ന് ഓഫീസിലെ ഫയലുക ളും കംപ്യൂട്ടറും കത്തിനശിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാ നത്തില്‍ ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ സ്ഥലത്തെ ത്തി. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് ഉച്ചയോടെ ആയിരുന്നു ആക്രമ ണം. കന്നാസില്‍ പെട്രോളുമായി എത്തിയ മുജീബ് റഹ്മാന്‍ ജീവനക്കാ രുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വീടുവയ്ക്കാനുള്ള അപേക്ഷയുമായി പലതവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയെന്നും എന്നാല്‍, അനുകൂല നടപടി ഉണ്ടായില്ലെന്നും ആരോപിച്ചാണ് പെട്രോള്‍ ഒഴിച്ച് ഫയലിന് തീയിട്ടത്.
ഫയലുകള്‍ക്ക് തീപിടിച്ച് പടര്‍ന്നതോടെ മുജീബ് റഹ്മാന്റെ കൈക്കും പൊള്ളലേറ്റു. ജീവന ക്കാര്‍ ഇയാളെ പിന്തി രിപ്പിക്കാന്‍ ശ്രമിച്ചെ ങ്കിലും വഴങ്ങിയില്ല. തീയിട്ടതിന് പിന്നാലെ ശുചിമുറിയില്‍ കയറാ ന്‍ ശ്രമിച്ച ഇയാളെ ജിവനക്കാര്‍ കീഴ്‌പ്പെടു ത്തുകയായിരുന്നു.