മകന്റെ ഉപദ്രവത്തെ തുടർന്ന് കിടപ്പിലായ അച്ഛൻ മരിച്ചു.


തൃശ്ശൂര്‍: മകന്റെ ഉപദ്രവത്തെ തുടർന്ന് കിടപ്പിലായ അച്ഛൻ മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തൻ(80) ആണ് മരിച്ചത്. കഴിഞ്ഞ മെയ് 16 ന് വീട്ടിൽ മദ്യപിച്ചെത്തിയ മകൻ രാധാകൃഷ്ണനാണ് ചാത്തനെ മര്‍ദ്ദിച്ചത്.

നാല് ദിവസം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അച്ഛനെ മര്‍ദ്ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മകന്‍ സബ് ജയിലില്‍ റിമനാന്‍റില്‍ കഴിയുകയാണ്. ചാത്തന്‍റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ ചേലക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കയച്ചു. മരണകാരണം വ്യക്തമായ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് തീരുമാനിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു.
Previous Post Next Post