വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന്‍റെ സുഹൃത്ത് അബിൻ സി രാജ് കസ്റ്റഡിയിൽ



 കൊച്ചി : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ സഹായിച്ച മുന്‍ എസ് എഫ്ഐ നേതാവ് അബിന്‍ സി രാജ് പിടിയില്‍.

 മാലിദ്വീപിൽനിന്ന് എത്തിയ അബിനെ നെടുമ്പാശ്ശേരി വിമാന ത്താവളത്തിൽ നിന്നാ ണ് പോലീസ് കസ്റ്റഡിയി ലെടുത്തത്. കേസില്‍ രണ്ടാം പ്രതിയാണ് അബിന്‍. തിങ്കളാഴ്ച രാത്രി പതിനൊന്നരയോ ടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മാലിദ്വീപിൽ അധ്യാപക നായി ജോലിചെയ്യുക യായിരുന്നു അബിൻ സി രാജ്. കേസെടുത്ത തിന് പിന്നാലെ നാട്ടിലെ ത്തിക്കുകയായിരുന്നു. അബിനാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയ തെന്നാണ് നിഖില്‍ നേരത്തെ മൊഴി നല്‍കിയത്. 

അബിന്‍ ചതിച്ചതാ ണെന്നും സര്‍ട്ടിഫിക്ക റ്റിനായി രണ്ടു ലക്ഷം രൂപ നല്‍കിയെന്നും അറസ്റ്റിലായതിന് പിന്നാലെ നിഖില്‍ പറഞ്ഞിരുന്നു.

അബിനെ ചോദ്യം ചെയ്യുന്നതോടെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള കൂടുത ൽ വിവരങ്ങൾ അറിയാ ൻ കഴിയും. അബിനെ കായംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചി ട്ടുണ്ട്. എസ്എഫ്ഐ മുൻ ഏരിയ പ്രസിഡ ന്‍റും ജില്ലാ സെക്രട്ടേറി യേറ്റ് അംഗവുമാണ് അബിൻ. നിഖില്‍ തോമസിന്‍റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിങ്കളാ ഴ്ച കണ്ടെടുത്തിരുന്നു.

കേസിൽ പ്രതിചേർക്ക പ്പെട്ടതോടെ കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പോലീസിനെ അറിയി ച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾ നാട്ടിലെത്തിയ തെന്നാണ് റിപ്പോർട്ട്.


Previous Post Next Post