കാട്ടാക്കട കോളേജ് യുയുസി വിവാദം: വിദ്യാർത്ഥി നേതാവിനും പ്രിൻസിപ്പാളിനും മുൻകൂർ ജാമ്യമില്ല







 കൊച്ചി : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യുയുസി ആൾമാറാട്ട കേസിൽ രണ്ട് പ്രതിക ളുടെയും മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി തളളി.

 കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസി പ്പൽ ജി.ജെ ഷൈജു, എസ് എഫ് ഐ നേതാ വ് വിശാഖ് എന്നിവരുടെ ഹർജിയാണ് തളളിയത്. രണ്ടു പ്രതികളും ജൂലൈ നാലിന് അന്വേ ഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക ണമെന്ന് കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യ ഹർജി യിൽ വിശദമായ വാദം കേട്ട കോടതി, പ്രതിക ളുടെ അറസ്റ്റ് തടഞ്ഞു ള്ള ഇടക്കാല വിധി നിലനിർത്തിക്കൊണ്ടാണ് കേസ് ഇന്ന് വിധി പറ യാനായി മാറ്റിവെച്ചത്.

 ആൾമാറാട്ടത്തിനായി വ്യാജരേഖ ചമച്ചിട്ടില്ലെ ന്നായിരുന്നു മുൻകൂർ ജാമ്യ ഹർജിയിൽ പ്രിൻസിപ്പൽ ഷൈജു കോടതിയിൽ വാദിച്ചത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസി ലിലേക്ക് തെരഞ്ഞെടു ക്കപ്പെട്ട അനഖ എന്ന വിദ്യാർഥിനി രാജിവെച്ച കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രേഖ കളുമുണ്ട്. മാത്രവുമല്ല ഒന്നാം പ്രതിയായ വിശാഖിനെ നീക്കണം എന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റിക്ക് കത്ത് നൽകിയിരു ന്നെന്നും പ്രിൻസിപ്പൽ അറിയിച്ചു.

തെരഞ്ഞെടുപ്പെട്ട ഒരാൾ രാജിവെച്ചാൽ പകരം ഒരാളെ നിയോ ഗിക്കാതെ വീണ്ടും തെര ഞ്ഞെടുപ്പ് നടത്തുകയ ല്ലേ വേണ്ടതെന്ന് കോടതി ചോദിക്കു കയും ചെയ്തിരുന്നു.

കോളജിൽ നിന്ന് യൂണി വേഴ്സ്റ്റി യൂണിയൻ കൗൺസിലിലേക്ക് ജയിച്ച എസ്എഫ്ഐ പ്രവർത്തകയായ വിദ്യാർഥിനിയെ ഒഴിവാക്കി എസ്എഫ് ഐ നേതാവായ വിശാഖിനെ ഉൾപ്പെടു ത്തിയെന്നാണ് കേസ്. ആൾമാറാട്ടത്തിന് സഹായിച്ചെന്നാണ് പ്രിൻസിപ്പലിനെതിരായ കുറ്റം. എന്നാൽ അനഖ രാജിവെച്ച ഒഴിവിൽ പൊതുവായ ആവശ്യ ത്തെ തുടർന്ന് തന്നെ യുയുസിയാക്കിയതാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നു മാണ് വിശാഖ് കോടതിയിൽ വാദിച്ചത്.
Previous Post Next Post