സെന്തിൽ ബാലാജി വകുപ്പില്ലാമന്ത്രി; ഉത്തരവിറക്കി സർക്കാർ, ഗവർണറുടെ എതിർപ്പ് തള്ളി


 
 ചെന്നൈ; നിയമന കോഴക്കേസില്‍ അറസ്റ്റി ലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. തമിഴ്നാട് സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
 ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാ മെന്ന് ഉത്തരവിൽ പറ യുന്നു. ഗവർണറുടെ നിലപാടിനെ തള്ളിയാ ണ് സർക്കാർ ഉത്തരവ്. 

സെന്തിൽ മന്ത്രിയായി തുടരുന്നതിനെ ഗവർണർ എതിർത്തിരുന്നു. സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരു ന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാ റുന്നതിനെ ഗവര്‍ണര്‍ ആര്‍ എന്‍ രവി അംഗീകാരം നല്‍കിയിരുന്നു. വകുപ്പില്ലാമന്ത്രിയായി തുടരാന്‍ സെന്തില്‍ ബാലാജിയെ അനുവദി ക്കണമെന്ന സര്‍ക്കാരി ന്റെ ശുപാര്‍ശ ഗവര്‍ണര്‍ നിരാകരിച്ചിരുന്നു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് തുടരാനാകില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താ ക്കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ സെന്തില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുകയാണ്. 

കൂടാതെ കേസില്‍ അറസ്റ്റിലായ സെന്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയി ല്‍ കഴിയുന്നതായും ചൂ ണ്ടിക്കാണിച്ചാണ് ഗവ ര്‍ണര്‍ നിലപാട് വ്യക്ത മാക്കിയത്. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് സർക്കാർ നടപടി.
Previous Post Next Post