കോട്ടയം : പാമ്പാടിയിൽ വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടമില്ലാതായിട്ട് ഒരു വർഷം . 2022 ജൂൺ മുതൽ സ്വന്തമായി കെട്ടിടമില്ല അസൗകര്യങ്ങളാൽ പൊറുതി മുട്ടിയിരുന്ന വില്ലേജ് ഓഫീസ് പൊളിച്ച് മാറ്റിയിട്ട് കാലങ്ങളായിട്ടും പുതിയ കെട്ടിടത്തിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. ആറുമാസത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ഇതു വരെ തുടങ്ങാത്തത് . മാസങ്ങൾക്ക് മുൻപേ തന്നെ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും തുടർ നടപടികൾ വൈകുകയാണ്. പഴയ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റിയെങ്കിലും ഇവിടെ നിൽക്കുന്ന മരം മുറിച്ചു മാറ്റേണ്ടതായിട്ടുണ്ട്. 2022 ജൂൺ മാസം മുതൽ ഇതിനു സമീപമുള്ള റെഡ് ക്രോസ് സൊസൈറ്റിയുടെ ഹാളിലാണ് വില്ലേജ് പ്രവർത്തിക്കുന്നത്. വാടകയ്ക്ക് നല്കിയിരുന്ന ഹാളാണ് വില്ലേജ് ഓഫീസിന് സൗജന്യമായി നല്കിയിരിക്കുന്നത്. . സാങ്കേതികമായ കാര്യങ്ങളുടെ പേരിൽ പണി വൈകുന്നതിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.
പാമ്പാടിയിൽ വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടമില്ലാതായിട്ട് ഒരു വർഷം
ജോവാൻ മധുമല
0
Tags
Top Stories